അമ്മേ അമ്മേ അമ്മേ നമ്മുടെ

 അമ്മേ അമ്മേ അമ്മേ നമ്മുടെ

Music: 

ജി ദേവരാജൻ

Lyricist: 

വയലാർ രാമവർമ്മ

Singer: 

രേണുക

Film/album: 

ഓടയിൽ നിന്ന്

അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും (2)

അമ്മിണിത്താരക കുഞ്ഞിന്റെ കൂടെ 

അത്താഴമുണ്ണാനെപ്പവരും (2)


ഇന്നലെ രാത്രിയും കണ്ടില്ല ഇന്നുവെളുപ്പിനും കണ്ടില്ല

ചന്ദനക്കിണ്ണവും വെണ്ണനെയ്ചോറുമായ് വന്നുവിളിക്കില്ല

അമ്മാവന്‍ വന്നു വിളിക്കില്ല (2)

(അമ്മേ അമ്മേ...)


അന്തിവിളക്കു കെടുത്താറായ് അങ്കണവാതിലടയ്ക്കാറായ്

പഞ്ചവങ്കാട്ടിലെ പഞ്ചവര്‍ണക്കിളി പാടിയുറങ്ങാറായ്

കീര്‍ത്തനം പാടിയുറങ്ങാറായ് (2)

(അമ്മേ അമ്മേ ...)


അമ്പലപ്പാവയും വേണ്ടല്ലോ കമ്പിളിത്തൊപ്പിയും വേണ്ടല്ലോ

പഞ്ചാരയുമ്മയും പുഞ്ചിരിപൂവുമായ്

എന്നെ വിളിക്കൂലേ അമ്മാവന്‍ എന്നെ വിളിക്കൂലേ (2)

(അമ്മേ അമ്മേ ...)