അത്തം ചിത്തിര മുത്തം......
കൊടുക്കുന്ന ചിങ്ങ പൊന്നോണം......
പുത്തൻ ഉഷസ്സില്‍ മഹാബലി തമ്പുരാന്‍ .......
എത്തിയ പൊന്നോണം....
പൂവിട്ടു പൂവിട്ടു സ്വാഗതം....
മാമല നാടിന്റെ പുണ്യവാനെ.....
പുത്താലം പൂവട പൊന്നാട......
ആരതി മാവേലി മന്നവനേ...
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ.....
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ....
അണിയിച്ചൊരുക്കിയ - തൃക്കാക്കരപ്പനെ......
കണികണ്ടു പൂജിക്കയായ്......
അണിയുന്ന കൊടിയില്‍ - ആവണി......
സ്വപ്നങ്ങൾ മണിവേണു ഊതുകയായ്....
പുത്തരി ചോറും വിഭവങ്ങളും..
ഓണ പൊന്നോണ സദ്യയായി.....
കൊട്ടും കുരവയും ഓണക്കളികളും.....
ആട്ടവും പാട്ടുമായി.......
മാവേലി നാടു വാണീടുംകാലം....
മാനുഷരെല്ലാരുമൊന്നുപോലെ....
ആമോദത്തോടെ വസിക്കുംകാല-
ത്താപത്തങ്ങാർക്കുമൊട്ടില്ലതാനും........
മാവേലി നാടു വാണീടും കാലം.....
മാനുഷരെല്ലാരുമൊന്നുപോലെ....
മലയാള നാടിന്റെ മനസ്സിപ്പോൾ.....
ഒന്നാണ് മലയാളി നമ്മൾ ഒന്നായ്.......
മതമില്ല ജാതിയില്ലെല്ലാവരും - നല്ല........
മനുഷ്യരായി പൊന്നോണ നാൾ.....
കത്തിച്ചു വച്ച നിലവിളക്കായ്...........
നാക്കിലയിൽ മലര്‍ നേദ്യങ്ങളായ്..
പുത്തൻ പ്രതിജ്ഞയായ് സോദരരായ്.....
ഞങ്ങൾ വാണീടുമെന്നുമെന്നും.....