അമ്മേ മഹാകാളിയമ്മേ
Music:
എം എസ് വിശ്വനാഥൻ
Lyricist:
ശ്രീകുമാരൻ തമ്പി
Film/album:
ലങ്കാദഹനം
അമ്മേ മഹാകാളിയമ്മേ
കൊടുങ്ങല്ലൂരമ്മേ ഭഗവതിയമ്മേ
അമ്മൻ കുടമെടുത്തേ തെയ്യത്തോം
അമ്മാനച്ചെപ്പെടുത്തേ
അഴകു കൈകളില് തെയ്യത്തോം
അരുമ വേലേടുത്തേ (അമ്മൻ..)
വെള്ളിക്കുടത്തില് വെള്ളിലപ്പൂക്കുല
തുള്ളിക്കളിക്കുമാറ്
വായുവിൽ ചന്ദനം കുങ്കുമം മഞ്ഞളും
വാരി വിതറുമാറ് (അമ്മൻ..)
തമ്പുരാൻ കൊട്ടിയടച്ച പുറം വാതിൽ
തള്ളിത്തുറക്കും ഞങ്ങൾ
പള്ളിയുറങ്ങുന്ന സന്ന്യാസിവര്യനും
തുള്ളിയുറഞ്ഞു പോകും (അമ്മൻ..)
പന്തീരടിപ്പാട്ടു കേട്ടു രസിക്കെടൊ
പണ്ടത്തെ പാട്ടുകാരാ
പമ്പമേളം കേട്ടു പമ്പരം തുള്ളെടോ
പണ്ടത്തെ തുള്ളൽക്കാരാ (അമ്മൻ..)