അമ്മിഞ്ഞ പാലുപോലൊരു

 അമ്മിഞ്ഞ പാലുപോലൊരു

Music: 

സിബു സുകുമാരൻ

Lyricist: 

രാജേഷ് ക്രൗൺ

Singer: 

വിജയ് യേശുദാസ്വൈഷ്ണവി ശ്രീകുമാർ

Film/album: 

ലൗ ബോണ്ടാ

അമ്മിഞ്ഞപ്പാലുപോലൊരു പാലുമില്ല

അമ്മത്താരാട്ട്‌പോലൊരു പാട്ടുമില്ല (2)

ഉം ..രാരോ രാരോ..

ഉം ..രാരീ രാരാരോ

അമ്മിഞ്ഞപ്പാലുപോലൊരു പാലുമില്ല

അമ്മത്താരാട്ട്‌പോലൊരു പാട്ടുമില്ല

ഞാനോടിത്തളർന്നുറങ്ങുമ്പോൾ...

അമ്മ ഉറങ്ങാറില്ല എന്നെ ഉണർത്താറില്ല

ഉം ..രാരോ രാരോ..

മറക്കുവാൻ കഴിയാത്ത മുലപ്പാൽ ഗന്ധം

എന്നെ ഉണർത്താറുണ്ട് എന്നെ ഉയർത്താറുണ്ട്..

അമ്മിഞ്ഞപ്പാലുപോലൊരു പാലുമില്ല

അമ്മത്താരാട്ട്‌പോലൊരു പാട്ടുമില്ല

ഉം ..ഉം ...


അമ്മേ നാരായണി ദേവി നാരായണി

പാടിയുണർത്തുമ്പോൾ എന്നമ്മതൻ മുഖമാണ് (2)

ഉം ..രാരോ രാരോ..

നെഞ്ചോടു ചേർത്ത് താലോലിച്ചോരാ കൈകളാർക്കുമില്ല

ഉം ..രാരോ രാരോ..

വേർപിരിച്ചാലും പിരിയാത്ത

പൊക്കിൾകൊടി ബന്ധം പോലൊന്നുമില്ല

ആ പാഠങ്ങൾ തൊട്ടു പോയവരാരും തോൽക്കാറില്ല

എങ്ങും തോൽക്കാറില്ല..

എന്നമ്മ പോലാരുമില്ല ..

എന്നമ്മ പോലാരുമില്ല ..

അമ്മിഞ്ഞപ്പാലുപോലൊരു പാലുമില്ല

അമ്മത്താരാട്ട്‌പോലൊരു പാട്ടുമില്ല

ഞാനോടിത്തളർന്നുറങ്ങുമ്പോൾ...

അമ്മ ഉറങ്ങാറില്ല എന്നെ ഉണർത്താറില്ല

ഉം ..രാരോ രാരോ..

മറക്കുവാൻ കഴിയാത്ത മുലപ്പാൽ ഗന്ധം

എന്നെ ഉണർത്താറുണ്ട് എന്നെ ഉയർത്താറുണ്ട്..

അമ്മിഞ്ഞപ്പാലുപോലൊരു പാലുമില്ല

അമ്മത്താരാട്ട്‌പോലൊരു പാട്ടുമില്ല....

അമ്മിഞ്ഞപ്പാലുപോലൊരു പാലുമില്ല

അമ്മത്താരാട്ട്‌പോലൊരു പാട്ടുമില്ല....

ഉം ..ഉം ...