അമ്മയെന്ന രണ്ടക്ഷരം

 അമ്മയെന്ന രണ്ടക്ഷരം

Music: 

എം എസ് വിശ്വനാഥൻ

Lyricist: 

ബിച്ചു തിരുമല

Singer: 

അമ്പിളി

Film/album: 

അവൻ ഒരു അഹങ്കാരി

അമ്മേ... അമ്മേ ....അമ്മേ....

അമ്മയെന്ന രണ്ടക്ഷരം

അമ്പലമൊരു പൊന്നമ്പലം (2)

ഉടലുമുയിരും ഒൻപതു മാസം

ഭജമിരുന്ന പൊന്നമ്പലം

(അമ്മേ...)



ആദ്യമായി ഞങ്ങടെ നാവിൽ വന്നുണരുന്ന-

തവിടുത്തെ മഹനീയ നാമമല്ലേ

ആ മാറിലൂറുന്ന പുണ്യതീർത്ഥം

ആദ്യത്തെ പാലമൃതം

ഞങ്ങൾക്കാദ്യത്തെ പഞ്ചാമൃതം

(അമ്മേ...)



ആദ്യമായ് ഞങ്ങടെ കണ്ണിൽ വന്നലിയുന്ന-

തവിടുത്തെ കമനീയ രൂപമല്ലേ

അവിടുത്തെ താരട്ടിന്നീണമല്ലോ

ആദ്യത്തെ രാഗാമൃതം

ഞങ്ങൾക്കാദ്യത്തെ ഗാനാമൃതം

രാരീരാരിരോ രാരീരാരീരോ

 (അമ്മേ...)