അമ്മിണിക്കുട്ടൻ വളർന്നാൽ

 അമ്മിണിക്കുട്ടൻ വളർന്നാൽ 

Music: 

പി എസ് ദിവാകർ

Lyricist: 

അഭയദേവ്

Film/album: 

പുത്രധർമ്മം

 


അമ്മിണിക്കുട്ടൻ വളർന്നാൽ പിന്നെ

അമ്മയ്ക്കു വേറെന്തു വേണം

നീയാണെൻ സമ്പത്തും ഭാഗ്യവും

വേഗം വലുതാകൂ നീ മകനേ


അമ്മേ വരുന്നു വരുന്നു ഞാൻ തവ -

പൊൻമലർ പാദം തലോടുവാൻ


ഇപ്പിഞ്ചു കൈകൾ വളർന്നാൽ അമ്മ

യ്ക്കപ്പം കൊടുക്കുകയില്ലേ

ഈ കൊച്ചുകാലു വളർന്നാൽ അമ്മയെ

കാത്തുരക്ഷിയ്ക്കുകയില്ലേ


ഈ പ്രാണൻ പോലുമെന്നമ്മയ്ക്കു വേണ്ടി

ഞാന൪പ്പിച്ചിരിക്കുകയാണെന്റെയമ്മേ

എല്ലാം ത്യജിച്ചിട്ടു പോലുമെന്റമ്മയ്ക്കൊ -

രല്ലലില്ലാതെ ഞാൻ കാക്കുമമ്മേ


നീയാണെൻ തങ്കമേ അമ്മ തൻ നിധി

നീയേ ഗതി മകനേ