അമ്മ തൻ മാറിൽ

 അമ്മ തൻ മാറിൽ

Music: 

ജി ദേവരാജൻ

Lyricist: 

ശ്രീകുമാരൻ തമ്പി

Singer: 

പി മാധുരി

Film/album: 

നിവേദ്യം

അമ്മ തൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ

ആരോമലാരെ പേടിക്കാൻ

പൂർണ്ണിമ പൂന്തിങ്കൾ പൂ വാരിയെറിയുമ്പോൾ

പൂമകളാരെ പേടിക്കാൻ


താലോലം പൈങ്കിളി താലവനക്കിളീ

അമ്മക്കിളിയെ പുണർന്നുറങ്ങീ (2)

പാട്ടും കേൾക്കാതെ ഞെട്ടി വിറക്കാതെ

അണിയില വിരിയും പുതച്ചുറങ്ങീ

കാറ്റു വന്നിട്ടും കുളിർ തന്നു പോയിട്ടും

കണ്മണി മാത്രം ഉറങ്ങിയില്ലേ(അമ്മ തൻ..)


പൂവിടും സ്വപ്നത്തിൻ പൊന്നമ്പലത്തിന്റെ

പൂജാമുറിയിൽ കടന്നിരിക്കൂ (2)

പാട്ടിൻ താളത്തിൽ പരിമള ധാരയിൽ

പവിഴപൊൻ കടവും കടന്നു പോകൂ

പേടി മാറുവാൻ പുതുവെട്ടം പുൽകുവാൻ

പേടമാൻ കുഞ്ഞേ ഉറങ്ങൂ നീ(അമ്മ തൻ...)