അന്നു നിൻ കണ്ഠത്തിലർപ്പിച്ച
Music:
എം കെ അർജ്ജുനൻ
Lyricist:
പൂവച്ചൽ ഖാദർ
Singer:
കെ ജെ യേശുദാസ്
Raaga:
യമുനകല്യാണി
Film/album:
കളിമൺ പ്രതിമകൾ
അന്നു നിൻ കണ്ഠത്തിലർപ്പിച്ച മാലയിൽ
കണ്ണുനീർമുത്തുകളായിരുന്നു
എന്റെ കണ്ണുനീർമുത്തുകളായിരുന്നു
അന്നു ഞാൻ പാടിയ സ്വാഗത സംഗീതം
എന്നാത്മ ഗദ്ഗദമായിരുന്നു
കൈയ്യിൽ ഞാനർപ്പിച്ച പുഷ്പമെൻ
കമനീയ സ്വപ്നങ്ങളായിരുന്നൂ
കമനീയ സ്വപ്നങ്ങളായിരുന്നൂ
(അന്നു നിൻ...)
പൊന്നിൽ കുളിച്ച പ്രതീക്ഷകളൊകെയും
ചിന്നിത്തകർന്ന ശവപ്പറമ്പിൽ
ആ രാവിൽ ഞാൻ നിന്നെ പൂജിച്ചിരുത്തുവാൻ
ആരാധനക്കൊരു പീഠം തീർത്തു
ആരാധനക്കൊരു പീഠം തീർത്തു
(അന്നു നിൻ...)