അറുപത് തിരിയിട്ട വിളക്കുകൾ

 അറുപതുതിരിയിട്ട(F)

Music: 

മോഹൻ സിത്താര

Lyricist: 

ഗിരീഷ് പുത്തഞ്ചേരി

Singer: 

കെ എസ് ചിത്ര

Film/album: 

വല്യേട്ടൻ

അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- 

മിഴിയിൽ....നിൻ മിഴിയിൽ...(2)

കിഴക്കിനിത്തൊടിയിലെത്തുളസികൾ തളിർക്കുന്നൂ-

മൊഴിയിൽ....നിൻ മൊഴിയിൽ....

നീ നോൽക്കുന്നൂ നിനവിൻ നവരാത്രികൾ...

നീ പാടുന്നൂ വരസൂര്യഗായത്രികൾ...

എന്റെ മനസ്സിനെ മയക്കും തിരുവാതിരേ.........

 

അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- 

മിഴിയിൽ....നിൻ മിഴിയിൽ...(2)


കുളി കഴിഞ്ഞീറൻ മാറുന്നനിൻ

നെഞ്ചിൽ കളഭമായ്‌ ഞാൻ മെല്ലെയലിഞ്ഞുവെങ്കിൽ 

കരിമുകിൽ തോൽക്കുമെൻ വാർമുടി പോൽ 

തുമ്പിൽ കനകമന്ദാരമായ് വിരിഞ്ഞുവെങ്കിൽ...

വിരൽ തലോടും തംബുരുവായ് 

മാറിലെന്നെ നീ ഉറക്കിയെങ്കിൽ...

ആരതിയായ്...ഭൈരവിയായ്....

നിൻ ശ്രുതിയായ്...ശ്രീലയമായ്...

സ്വയം മറന്നലിയുവാനുണർത്തുമോ.....


അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- 

മിഴിയിൽ....നിൻ മിഴിയിൽ...(2)


കടഞ്ഞെടുത്താവണി പണിഞ്ഞൊരുക്കും 

നിന്റെ നടന മനോഹര മണ്ഡപത്തിൽ 

ചുവട് വെച്ചാടും പദതളിരിൽ 

മുത്തു മണിച്ചിലമ്പായെന്റെ മനം ചിലമ്പും 

പരിഭവങ്ങളുമായുണരും..

പ്രണയ കീർത്തന യാമിനിയിൽ 

മെയ്യുരുകും...നെയ്ത്തിരിയായ് 

എൻ മനസ്സിൽ നീ തെളിയൂ.....

പുലർവെയിൽച്ചിറകുള്ള വസന്തമേ.....(പല്ലവി)


അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- 

മിഴിയിൽ....നിൻ മിഴിയിൽ...(2)