അയലത്തെ സുന്ദരി

 അയലത്തെ സുന്ദരി

Music: 

എം എസ് ബാബുരാജ്

Lyricist: 

പി ഭാസ്ക്കരൻ

Singer: 

കെ ജെ യേശുദാസ്പി ലീല

Film/album: 

മൂടുപടം

 


അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ

അപരാധമൊന്നും ഞാൻ ചെയ്തില്ലല്ലോ

അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ

അപരാധമൊന്നും ഞാൻ ചെയ്തില്ലല്ലോ


കാലത്തെതന്നെ ഞാൻ വേലയ്ക്കു പോയപ്പോൾ

വേലിക്കരികിലൊരു വളകിലുക്കം 

വെറ്റിലനുള്ളുവാൻ വേലിക്കൽ പോയപ്പോൾ

കുപ്പിവളകളൽപ്പം കിലുങ്ങിപ്പോയി - പക്ഷേ

മറ്റുള്ളോർക്കതു കേട്ടു മയക്കമെന്തേ


താമരക്കുളങ്ങരെ തണ്ണീരിനു പോയപ്പോൾ

പൂമരച്ചോട്ടിലൊരു തിരിഞ്ഞുനോട്ടം - കണ്ടു

മോഹിച്ചു കിതച്ചു ഞാനോടി വന്നു

കരിവേപ്പിൻ കൊമ്പത്തെ കരിങ്കുയിൽ ചെറുക്കന്റെ

സരിഗമപ്പാട്ടുകേട്ടു തിരിഞ്ഞുനിന്നു - അപ്പോൾ

ചിരിയും കൊണ്ടെന്തിനിങ്ങോട്ടോടിവന്നു


അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ

അപരാധമൊന്നും ഞാൻ ചെയ്തില്ലല്ലോ