അമ്മേ നീയൊരു ദേവാലയം

 അമ്മേ നീയൊരു ദേവാലയം

Music: 

വി ദക്ഷിണാമൂർത്തി

Lyricist: 

ഒ എൻ വി കുറുപ്പ്

Singer: 

കെ ജെ യേശുദാസ്

Raaga: 

ശുഭപന്തുവരാളി

Film/album: 

മിഴികൾ സാക്ഷി

അമ്മേ നീയൊരു ദേവാലയം

നൻമകൾ പൂവിട്ടു പൂജിക്കും ആലയം ദേവാലയം

അമ്മേ നീയൊരു ദേവാലയം

നൻമകൾ പൂവിട്ടു പൂജിക്കും ആലയം ദേവാലയം


കാരഗൃഹത്തിൽ പിറന്ന കാർവർണ്ണനും

കാലിത്തൊഴുത്തിൽ പിറന്ന പൊന്നുണ്ണിക്കും (2)

വൻ മരുഭൂവിലെ ധർമ പ്രവാചകനും ജന്മം നൽകിയ സുകൃതി നീ (2)

അമ്മേ നീയൊരു ദേവാലയം


കുന്തിയും നീയേ ഗാന്ധാരിയും നീയേ

നൊന്തു പെറ്റവരുടെ ദു:ഖം നീ (2)

അങ്കത്തിൽ ജയിച്ചവരും അന്ത്യം വരിച്ചവരും

അമ്മക്കൊരുപോലൊരു പോലെ (2)


രക്തസാക്ഷിയായ് തീർന്നൊരുണ്ണിക്കൊരു പിടി

വറ്റുമായ് നീയിന്നും കാത്തിരിപ്പൂ (2)

നെഞ്ചിലെ നൊമ്പര ജ്വാലകളായ് സ്നേഹ ബന്ധുരേ

നീ നിന്നെരിയുന്നു (2)


അമ്മേ നീയൊരു ദേവാലയം

നൻമകൾ പൂവിട്ടു പൂജിക്കും ആലയം ദേവാലയം

ദേവാലയം അമ്മേ..