അമ്മതൻ കണ്ണിനമൃതം
Music:
വി ദക്ഷിണാമൂർത്തി
Lyricist:
ശ്രീകുമാരൻ തമ്പി
Singer:
എസ് ജാനകി
Raaga:
കാപി
Film/album:
മായ
ആരാരോ ആരാരീരാരിരരോ..
അമ്മതൻ കണ്ണിനമൃതം
പോയ ജന്മത്തു ചെയ്ത സുകൃതം
അമ്പിളി പൊൻകുടം വന്നൂ - എന്റെ
തങ്കക്കുടമായ് പിറന്നൂ (അമ്മ..)
ഉം...ആരാരീരാരിരരോ
താളം പിടിക്കുന്ന കൈകൾ
മിന്നും താമരപ്പൂവിതൾ പോലെ (2)
പൊന്നിൻ ചിലമ്പിട്ട കാൽകൾ
രണ്ടു ചെമ്പകപൂവുകൾ പോലെ ( അമ്മ..)
വാക്കുകളില്ലാത്ത വായിൽ - നിന്നും
വാസനത്തേൻ നീരൊഴുകും
കാൽ വിരലുണ്ണുന്ന നേരം
കരൾപൂവിൽ മഴവില്ലുതിരും (അമ്മ...)
പിച്ച നടക്കുമ്പോൾ മു൩ിൽ മോഹം
പിച്ചകവള്ളി പടർത്തും
വാടാത്ത സ്വപ്നവസന്തം
എന്റെ പ്രാണനിൽ പൂത്ത സുഗന്ധം ( അമ്മ..)