അമ്മയന്നാദ്യത്തെ
Music:
ബേണി-ഇഗ്നേഷ്യസ്
Lyricist:
കൈതപ്രം
Singer:
രാധികാ തിലക്
Film/album:
ഉല്ലാസപ്പൂങ്കാറ്റ്
അമ്മയെന്നാദ്യത്തെ പ്രണവമന്ത്രം കേട്ടു-
യാഗാഗ്നിപോൽ ഞാനുണർന്നുവല്ലോ
പ്രാണൻ ജ്വലിക്കുന്ന മൺചിരാതാകവേ
നീയതിൽ കത്തുന്ന ദീപമായി(2)
ജീവന്റെ ഓരോ പരാഗരേണുക്കളും
ഓമലേ നീ മാത്രമായിരുന്നു(2)
കാനവുകണ്ടിത്ര പറക്കും തളികയിൽ
നമ്മൾ പറന്നു പറന്നുപോയി(2)
(അമ്മയെന്നാദ്യത്തെ)
സിരകളിൽ സ്നേഹപ്രവാഹമായി നീയെന്റെ
വരപ്രസാദം പോലെ വളർന്നു വരൂ(2)
നിത്യനിവേദ്യമായി നിനക്കുവേണ്ടി അമ്മ
ജീവന്റെ ബലിദാനം നൽകുമെല്ലോ(2)(പല്ലവി)